ബ്രയാൻ പി ഷ്മിഡ്, നോബൽ സമ്മാന ജേതാവ്
അത് ശരിക്കും ആസ്വാദ്യകരമായിരുന്നു. ഞങ്ങൾ ഇവിടെ ഓസ്‌ട്രേലിയയിൽ എന്താണ് ചെയ്യുന്നതെന്നും ഗവേഷണത്തിലും ശാസ്ത്രത്തിലും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം നന്നായി വിശദീകരിച്ചു. ലോകോത്തര ശാസ്‌ത്രത്തിനുള്ള  ഇന്ത്യയുടെ കഴിവ് ഉയർന്ന ഒരു ക്രമമായി മാറിയിരിക്കുന്നു, കാരണം ഇന്ത്യ അതിന്റെ ശാസ്ത്രത്തിലും ശാസ്ത്രജ്ഞർക്കും ഉപകരണങ്ങൾ നൽകാനും നിങ്ങൾക്ക് അറിയാനുള്ള കഴിവ് നൽകാനും നിക്ഷേപം നടത്തുന്നു. പ്രധാനമന്ത്രി മോദി തീർച്ചയായും എന്റെ ജീവിതകാലത്ത് ഇന്ത്യ കണ്ട ഏറ്റവും പ്രകടമായ നേതാക്കളിൽ ഒരാളാണ്, അദ്ദേഹത്തോട് സംസാരിക്കുമ്പോൾ, അദ്ദേഹം വളരെ ആത്മാർതമായി ആളുകളോട് ഇടപഴുകുന്നതും സംസാരിക്കുമ്പോൾ ശരിക്കും താൽപ്പര്യം കാണിക്കുന്നതും എന്തുകൊണ്ടാണെന്ന് എനിക്ക് കാണാൻ കഴിഞ്ഞു. അതു യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്റോ അല്ലെങ്കിൽ സമൂഹത്തിൽ നിന്ന് ആദ്യമായി കണ്ടുമുട്ടുന്ന ആരെങ്കിലുമോ ആകട്ടെ,  എല്ലാവരോടും അദ്ദേഹം ഒരുപോലെയാണ് സംസാരിക്കുന്നത്.