12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതിയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്, രാജ്യത്തെ കോടിക്കണക്കിന് തൊഴിൽ ചെയ്യുന്നവർക്കും, ഇടത്തരക്കാർക്കും വലിയ ആശ്വാസം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, കേന്ദ്ര ധനമന്ത്രിക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതി ചുമത്താതിരിക്കുന്നതിലൂടെ, കേന്ദ്ര സർക്കാർ തങ്ങളുടെ ഒരു ലക്ഷം കോടി രൂപ വരുമാനവും ശമ്പളക്കാർക്കും ഇടത്തരക്കാർക്കുമായി സമർപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരം കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം സാധാരണ പൗരന്മാർക്കുള്ള ഒരു വലിയ സമ്മാനമാണ്. #ViksitBharatBudget2025 @narendramodi @nsitharaman