ആരോഗ്യം, ശുചിത്വം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഡിജിറ്റല്‍വല്‍ക്കരണം എന്നീ മേഖലകളിലെല്ലാം ഉള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി പ്രദര്‍ശിപ്പിക്കുന്ന സമര്‍പ്പണബോധത്തോടുകൂടിയുള്ള നേതൃത്വത്തെ ഞാന്‍ ബഹുമാനിക്കുന്നു. നേരിട്ടുള്ള സന്ദര്‍ശനങ്ങളിലൂടെയോ റേഡിയോയിലൂടെയോ സാമൂഹ്യമാധ്യമങ്ങളിലൂടെയോ പ്രധാനമന്ത്രി ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന രീതിയെയും ഞാന്‍ ആദരിക്കുന്നു.