പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന മികച്ച പരിഷ്‌കാരങ്ങള്‍ മൂലമാണ് ഇന്ത്യയില്‍ ഈ നല്ല വിപണി കണ്ടെത്താന്‍ ഞങ്ങള്‍ക്കു സാധിച്ചത് എന്ന് ഞാന്‍ കരുതുന്നു. ഒന്നാമതായി നികുതി നിയമങ്ങള്‍ മാറി. അതൊരു വന്‍ നേട്ടം തന്നെ. അടുത്ത കാലത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നേടിയ വിജയം ഈ പരിഷ്‌കാരങ്ങള്‍ തുടരും എന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്കിയിട്ടുണ്ട്. ഈ മുന്നേറ്റത്തിന് അടിസ്ഥാനമിടുന്ന പ്രധാന വസ്തുതകള്‍ ഇവയാണ്. നോട്ട് അസാധുവാക്കല്‍ മോദിയെ ദുര്‍ബലപ്പെടുത്തും എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. പക്ഷെ അതുണ്ടായില്ല. അദ്ദേഹം അതിനെ വിജയകരമായി തരണം ചെയ്തു. ഈ മുന്നേറ്റം തുടരുമെന്നാണ് എന്റെ വിശ്വാസം.