മാര്‍ക്ക് വീന്‍ബെര്‍ഗര്‍, ചെയര്‍മാന്‍, ഏണസ്റ്റ് ആന്‍റ് യംഗ്
സമ്പദ്ഘടനയെ ലോകത്തിനായി തുറന്ന് കൊടുക്കുന്നതിലെ ഇന്ത്യയുടെ മനോഭാവത്തെ പ്രധാനമന്ത്രി മാറ്റിക്കൊണ്ടിരിക്കുന്നകയാണെന്നതില്‍ യാതൊരു സംശയവും ഇല്ല. ഇന്ത്യന്‍ സമ്പദ്ഘടനയെ വലിയ തോതില്‍ മെച്ചപ്പെടുത്തുന്ന പരിഷ്ക്കരണങ്ങള്‍ കൊണ്ടുവരാനാണ് അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റ് ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം, ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, കൂടുതല്‍ സമ്പത്ത് ഉല്‍പ്പാദനം, ചരക്ക് സേവന നികുതിഘടന തുടങ്ങിയ പരിഷ്ക്കരണങ്ങളെല്ലാം ബൃഹ്ത്തും ശാശ്വതവുമാണ്.