ചരക്ക്, സേവന നികുതി (ജിഎസ്ടി), പുതിയ നിയമങ്ങൾക്ക് പുറമെ, സ്ഥിരതയുള്ള സമ്പദ്ഘടനയുടെയും കുറഞ്ഞ പണപ്പെരുപ്പത്തിന്റെയും അടിസ്ഥാനത്തിൽ ലോകത്തിലെ മികച്ച നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ത്യ. തുടക്കത്തിൽ നോട്ട് നിരോധനണം വളർച്ചയുടെ പാതയിൽ ഒരു ബ്രേക്ക് പോലെ പ്രത്യക്ഷമായെങ്കിലും, അഴിമതി ഉൻമൂലനം ചെയ്യുവാനും ക്യാഷ്ലെസ്സ് സമ്പദ്ഘടനയിലേയ്ക്ക് നയിക്കുവാനും ഇത് സഹായിക്കും.