മാർക്ക് ബല്ല, പ്രശസ്ത ചേഞ്ച്മേക്കർ
എനിക്കും അദ്ദേഹത്തിനും വലിയ അഭിനിവേശമുള്ള ഒരു കാര്യത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, അതു ശുചീകരണമാണ്. . ഇന്ത്യയിൽ സ്വച്ഛ് ഭാരത് അഭിയാൻ ഉണ്ടെന്ന് നിങ്ങൾക്കറിയാം. ആഗോളതലത്തിൽ സാനിറ്റേഷൻ രംഗത്ത് മാറ്റം വരുത്തുന്നവരിൽ ഒന്നാമനാണ് മോദി. തികച്ചും! നമ്പർ വൺ, പകരത്തിനു മറ്റാരുമില്ല, ഞാൻ അത്ര ശക്തനായ ഒരു രാഷ്ട്രീയ വ്യക്തിയല്ല, എന്നാൽ വളരെ പ്രധാനപ്പെട്ട ഈ മേഖലയിലെ അദ്ദേഹത്തിന്റെ സാമൂഹിക സ്വാധീനത്തിന്റെ കാര്യത്തിൽ, ലോകത്തിലെ ആരും തന്നെ ഈ ഏറ്റവും വലിയ സ്വച്ഛ് ഭാരത് പരിപാടിയോട് അടുക്കുന്നില്ല. മനുഷ്യ ചരിത്രത്തിലെ ഈ ശുചിത്വ ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം, വേറിട്ടതാണ്.. ഇന്ത്യയിൽ ഈ വിഷയത്തിൽ സാമൂഹിക ഇച്ഛാശക്തിയും രാഷ്ട്രീയ ഇച്ഛാശക്തിയും സൃഷ്ടിക്കാൻ മോദി സാമൂഹികമായി ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്നും ഈ സാമൂഹിക ആഘാതം സംശയാതീതമാണെന്നും നിങ്ങൾക്കറിയാം. ഞാൻ നിങ്ങളുടെ രാജ്യം സന്ദർശിച്ച് 15-20 വർഷത്തിനിടയിൽ ഇന്ത്യയിൽ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണിത്.