മുകേഷ് അഖി, പ്രസിഡന്‍റ്, യു.എസ്.ഐ.ബി.സി.
പ്രധാനമന്ത്രി കൈക്കൊണ്ട തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എനിക്ക് തോന്നുന്നത് ഇത് വളരെ ധീരവും നിര്‍ഭയവുമായ ഒരു നീക്കമാണ്. യൂറോപ്പും, അമേരിക്കയുമുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ തങ്ങളുടെ 500 ന്‍റെ യൂറോ നോട്ടും, 1000 ന്‍റെ ഡോളര്‍ നോട്ടും അസാധുവാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എനിക്ക് തോന്നുന്നത് പ്രധാനമന്ത്രി നല്‍കിയ നേതൃത്വം അധികം നാളുകള്‍ കഴിയും മുന്‍പ് മറ്റ് രാജ്യങ്ങളും പിന്‍തുടരുമെന്നാണ്.