മുത്തയ്യ മുരളീധരന്‍, ക്രിക്കറ്റ് താരം, ശ്രീലങ്ക
പ്രധാനമന്ത്രി മോദി തന്‍റെ അഭിസംബോധനയില്‍ എന്‍റെ പേര് പരാമര്‍ശിച്ചത് എനിക്ക് തികച്ചും സന്തോഷകരമായൊരു അത്ഭുതമാണ്. ഇന്ത്യ ലോകത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. എന്‍റെ രാജ്യത്ത് അദ്ദേഹം അത് പരാമര്‍ശിക്കുകയും എന്‍റെ വംശത്തിന്‍റെ സ്വത്വത്തെ കുറിച്ച് പറയുകയും ചെയ്തത് എനിക്ക വലിയൊരു ബഹുമതിയാണ്. അത് വലിയൊരു കാര്യമാണ്.... ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു മൂത്ത സഹോദരനാണ്. അത്തരമൊരു ബന്ധമാണ് ഞങ്ങള്‍ പങ്കിടുന്നത്. ഞങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം വേണം. ഇന്ത്യയ്ക്ക് പലതരത്തില്‍ ഞങ്ങളെ സഹായിക്കാനാകും. അത് ഞങ്ങളുടെ രാജ്യത്തിന്  മഹനീയമായിരിക്കും. മറ്റെല്ലാവരെയും എന്നതുപോലെ ഞങ്ങളും പ്രധാനമന്ത്രിയെ സ്നേഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതുവരെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തിന്‍റെ ജനപ്രീതി കൂടുതല്‍ വര്‍ദ്ധിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ നിങ്ങള്‍ക്കത് കാണാന്‍ കഴിയും. എനിക്ക് തോന്നുന്നത് ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നാണ്.