യൂറോപ്പിലെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി നെതര്‍ലന്‍ഡ്‌സിനെ തെരഞ്ഞെടുത്ത 200 ഇന്ത്യന്‍ കമ്പനികള്‍ക്കെങ്കിലും ആതിഥ്യം നല്കാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി ഒരിക്കല്‍ പറഞ്ഞു, 'ഞങ്ങള്‍ ഒന്നിച്ചു നടക്കുന്ന, ഒന്നിച്ച് അഭിവൃദ്ധിപ്പെടുന്നു, ഒന്നിച്ചു ചിന്തിക്കുന്നു, ഒന്നിച്ച് തീരുമാനിക്കുന്നു, ഒന്നിച്ച് ഈ രാജ്യത്തെ മുന്നോട്ടു നയിക്കുന്നു. എനിക്ക് ഇതില്‍ കൂടുതല്‍ യോജിക്കാനൊന്നുമില്ല. നെതര്‍ലന്‍ഡ്‌സിനെയും ഇന്ത്യയെയും ഞങ്ങള്‍ ഒന്നിച്ച് മുന്നോട്ടു നയിക്കുന്നു, നമ്മുടെ സുസ്ഥിര ലക്ഷ്യങ്ങള്‍ നേടുന്നതിനായി.