പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച വളരെ നിര്‍മ്മാണ പരമായിരുന്നു. നമ്മുടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭിച്ചതിനെ ഞാന്‍ വിലമതിക്കുന്നു. ഇന്ത്യയിലും അമേരിക്കയിലും തൊഴിലവസരങ്ങളും സാമ്പത്തിക പ്രയോജനവും ലഭ്യമാക്കുന്നതോടൊപ്പം ഇന്ത്യയുടെയും മേഖലയുടെയും ദേശീയ സുരക്ഷിതത്വത്തെ പിന്‍തുണയ്ക്കുന്ന സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും വ്യവസായ മേഖലയ്ക്ക് നല്‍കുന്നതിനും ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്‍റെ കരുത്തുറ്റ ചരിത്രം ലോക്ക്ഹീഡ് മാര്‍ട്ടിനുണ്ട്.