യൂണിസെഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹെന്‍ റീറ്റ ഫോര്‍
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങള്‍ ഒരു ഡോളര്‍ നിക്ഷേപിച്ചാല്‍ പ്രതിരോധ ആരോഗ്യ ചെലവിലും, അടിക്കടി ഡോക്ടറെ സന്ദര്‍ശിക്കുന്നതിലും, ആവശ്യമില്ലാത്ത മരുന്നുകള്‍ വാങ്ങാതിരിക്കുന്നതിലും കൂടി നാല് ഡോളറിന്‍റെ മെച്ചമുണ്ടാകും. ആരോഗ്യവും, ശുചിത്വവും പോലുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി തന്‍റെ രാഷ്ട്രീയ സമയവും, യത്നവും വിനിയോഗിച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുത്തു. അവര്‍ മഹാത്മാ ഗാന്ധിക്ക് വേണ്ടി, തങ്ങളുടെ നാടിന് വേണ്ടി അത് ചെയ്യുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്തു.