ഉദാരവൽക്കരണവും, മികച്ച നേതൃത്വവും ശക്തമായ സമ്പദ്‌വ്യവസ്ഥയും സൃഷ്ടിച്ച അന്തരീക്ഷവും മൂലം ഇന്ന് എല്ലാ രാജ്യങ്ങളും ഇന്ത്യയിൽ നിക്ഷേപിക്കാൻ ശ്രമിക്കുകയാണ്; ലോകം മുഴുവനും ഇപ്പോൾ ഇന്ത്യയെ ഉറ്റുനോക്കുന്നു. ഇന്ത്യ ഉടനേ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നാവാൻ പോകുകയാണ്… മുമ്പ് 25-30 മില്യൻ വരുന്ന പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) നമ്മുടെ മഹത്തായ രാജ്യത്ത് നിക്ഷേപം നടത്താൻ നിരവധി തടസങ്ങളുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഉദാരവൽക്കരണം മൂലം പ്രവാസി നിക്ഷേപങ്ങളെ ഇപ്പോൾ ആഭ്യന്തരനിക്ഷേപമായി കണക്കാക്കുന്നു. മാത്രമല്ല വിദേശനിക്ഷേപം വർദ്ധിച്ചതിനാൽ, വിദേശ-പ്രവാസി സംയുക്തസംരംഭങ്ങൾ ഇന്ത്യയിലേക്കെത്താൻ അവസരമൊരുങ്ങി. ഇതാണ് ബിസിനസ് സൗഹൃദറാങ്കിങ്ങിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകാൻ കാരണം.