രാകേഷ് ഭാരതി മിത്തൽ, പ്രസിഡൻ്റ്, സിഐഐ
“കഴിഞ്ഞ നാല് വർഷങ്ങളിൽ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ദൗത്യരൂപത്തിൽ ഏറ്റെടുത്തതിന് ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു. ഇത് വലിയ ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് മാത്രമല്ല തനിക്കെതിരെയുള്ള വിമർശനങ്ങൾ തെറ്റാണഎന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ചു… തൻ്റെ സംഘത്തിന്, തുടക്കത്തിൽ ബുദ്ധിമുട്ടേറിയതാണെങ്കിലും, പിന്നീട് നേടിയെടുക്കാൻ സാധിക്കുന്ന, കൃത്യമായ ലക്ഷ്യങ്ങൾ നൽകുന്ന ഒരു കോർപ്പറേറ്റിനേപ്പോലെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഈ സമീപനത്തിലൂടെ ഏല്ലാവരും ഒരുമിച്ച് ജോലി ചെയ്യുകയും മുന്നിൽ വരുന്ന തടസങ്ങളെ തട്ടിനീക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ജി.എസ്.റ്റി. നടപ്പാക്കുന്നതിൽ ചില പ്രശ്നങ്ങൾ നമ്മൾ നേരിട്ടപ്പോൾ ധനകാര്യസമിതിയും ഗവൺമെൻ്റും ഉടനടി വ്യവസായികളുടെ പ്രശ്നങ്ങളെ പരിഹരിച്ചു… ഈ പരിഷ്കാരങ്ങൾ മൂലം ഇന്ത്യൻ വ്യവസായികൾ സന്തുഷ്ടരാണെന്ന് മാത്രമല്ല ലോക വ്യവസായരംഗവും ഈ അടിസ്ഥാനപരമായ മാറ്റങ്ങൾ മൂലം ഇന്ത്യൻ വിപണി നൽകുന്ന അവസരങ്ങൾ നിക്ഷേപിക്കാൻ വെമ്പുകയും ചെയ്യുന്നു.”