രാജീവ് രഞ്ജൻ (ലാലൻ) സിംഗ് – കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, പഞ്ചായത്തീരാജ് മന്ത്രി
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വികസിത ഇന്ത്യ എന്ന സ്വപ്നം മനസ്സിൽ വെച്ചുകൊണ്ട്, രാജ്യത്തിന്റെ എല്ലാ മേഖലകളിലും വികസനത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിനായി ഇന്നത്തെ ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾ പ്രശംസനീയമാണ്. വളരെക്കാലത്തിനു ശേഷമാണ് ഇത്രയും നല്ലൊരു ബജറ്റ് അവതരിപ്പിച്ചത്. കിഴക്കൻ ഇന്ത്യയിൽ വികസനത്തിന്റെ വേഗത കൂട്ടുക എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം മനസ്സിൽ വെച്ചുകൊണ്ട്, പ്രത്യേകിച്ച് ബിഹാറിനായി നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്, അവ ചരിത്രപരമാണ്. പട്നയിലെ ഐഐടിയുടെ വികസനം, ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണം, മഖാന കർഷകർക്കായി മഖാന ബോർഡ് പ്രഖ്യാപനം തുടങ്ങി നിരവധി സമ്മാനങ്ങൾ ബീഹാറിലെ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കും.