റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍, എഡിറ്റര്‍, ലാന്‍സറ്റ്, ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍
medical journal ആരോഗ്യത്തിന്‍റെ പ്രാധാന്യം പൗരന്മാരുടെ സ്വാഭാവിക അവകാശമായിട്ട് മാത്രമല്ല, ഇന്ത്യയുടെ ഉദിച്ച് വരുന്ന മധ്യവര്‍ഗ്ഗത്തിന്‍റെ വളരുന്ന പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള ഒരു രാഷ്ട്രീയ ആയുധമായി കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി മനസിലാക്കി.... വര്‍ഷങ്ങളുടെ അവഗണനയ്ക്ക് ശേഷം ആരോഗ്യത്തെ സംബന്ധിക്കുന്ന പൊതുജനങ്ങളുടെ അസംതൃപ്തിയുടെ അപകടാവസ്ഥ ഇന്ത്യന്‍ ഗവണ്‍മെന്‍റ് മനസിലാക്കി. ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ ഇക്കൊല്ലം തുടക്കമിട്ട ഒരു പുതിയ സംരംഭത്തിന് കീഴില്‍ പ്രധാനമന്ത്രി മോദി രണ്ട് പുതിയ സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കി. ഈ ഇരട്ട പരിപാടികള്‍ ഒരുമിച്ച് നടപ്പിലാക്കുന്നതിലൂടെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതും, ചികിത്സാ ചെലവുകള്‍ കുറയ്ക്കുന്നതും മെച്ചപ്പെടുത്തും.