ഇന്ന്, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. ഇത് പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിന്റെയും പ്രവർത്തനക്ഷമതയുടെയും പ്രതിഫലനമാണ്. ഈ വർഷം, ജി 20 പ്രസിഡൻസിയുടെ കാലത്ത്, ഇന്ത്യയുടെ പ്രതിച്ഛായ കൂടുതൽ ഉയർന്നു. ജി 20 ഇന്ത്യയുടെ നയതന്ത്രപരവും സംഘടനാപരവുമായ വിജയത്തെ പ്രതിനിധീകരിക്കുക മാത്രമല്ല, ആഗോള സമവായ നേതാവായി ഉയർന്നുവരാൻ രാജ്യത്തെ സഹായിക്കുകയും ചെയ്തു.