ലളിത് പന്‍വാര്‍
'' പ്രധാനമന്ത്രിക്ക് ആശയവിനിമയത്തില്‍ അപൂര്‍വമായ ഒരു മിശ്രണമുണ്ട്, അതിലൂടെ അദ്ദേഹത്തിന് ബഹുജനങ്ങളിലേക്ക് എന്നതുപോലെ വര്‍ഗ്ഗങ്ങളിലേക്കും എത്തിച്ചേരാനാകുന്നു. പ്രധാനപ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സമയത്ത് അവിടെയുള്ള ഇന്ത്യാക്കാരോട് അദ്ദേഹമുണ്ടാക്കിയ പ്രതികരണം മുമ്പൊരിക്കലും ഉണ്ടാകാത്തതരത്തിലുള്ളതാണ്. അതേസമയത്ത് പ്രധാന രാഷ്ട്രീയ തലവന്മാരുമായുള്ള ആശയവിനിമയവും നയതന്ത്ര ശ്രമങ്ങളും അതിന്‍റെ വിജയങ്ങളും അദ്ദേഹത്തിന്‍റെ ഏറ്റവും ശക്തരായ വിമര്‍ശകരില്‍പോലും ആശ്ചര്യവും താല്‍പര്യവും ഉണ്ടാക്കി.''