ലീന നായർ, ചാനൽ സി.ഇ.ഒ
പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമായിരുന്നു. എന്റെ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വളരെ പ്രോത്സാഹജനകനായിരുന്നു, എന്നാൽ പ്രധാനമായി ഞാൻ മറ്റ് സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുണയ്‌ക്കുന്നത് ഇനിയും  തുടരണമെന്നും  ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന നിരവധി സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരു മാതൃകയാകണമെന്ന കാര്യത്തിലും അദ്ദേഹം ഉത്സുകനായിരുന്നു. അതിനാൽ, ബിസിനസ്സിൽ സ്ത്രീകളെ കൂടുതൽ കൂടുതൽ പിന്തുണയ്ക്കാനും   മറ്റു മേഖലകളിലും വളരാനും വിപുലീകരിക്കാനുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും പ്രതിബദ്ധതയും നിങ്ങൾക്ക് കാണാൻ കഴിയും.