ലോര്‍ഡ് ജോനാഥന്‍ മര്‍ലാന്‍ഡ്, ചെയര്‍മാന്‍, കോമണ്‍വെല്‍ത്ത് എന്റര്‍പ്രൈസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍.
കോമണ്‍വെല്‍ത് ഗ്രൂപ്പിന്റെ സ്പന്ദിക്കുന്ന ഹൃദയമാണ് ഇന്ത്യ. ഭാവിയില്‍ അതിനെ നയിക്കാനുള്ള ഉത്തരവാദിത്വവും ഇന്ത്യയ്ക്കാണ്, കാരണം കോമണ്‍വെല്‍ത്തിന്റെ അസൂയാര്‍ഹമായ ഭാവി പ്രാധാന്യവും ഈ മഹാ രാജ്യത്തിന്റെ ക്രിയാത്മകതയും വലിപ്പവും തന്നെ. ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ മോദി, അങ്ങേയ്‌ക്കൊപ്പം നില്ക്കുമ്പോള്‍ കോമണ്‍വെല്‍ത്തിനും ഗുജറാത്തിനെ പോലെ ശക്തവും ചലനാത്മകവുമായ ഭാവിയുണ്ടെന്ന് എനിക്ക് അനുഭവപ്പെടുന്നു.