ഴോണ്‍-മാർക്ക് ഐറാൾട്ട്, അന്താരാഷ്ട്ര വികസനത്തിനും വിദേശ കാര്യങ്ങള്‍ക്കുമായുള്ള ഫ്രഞ്ച് മന്ത്രി
ഈ തീരുമാനത്തിന് പിന്നിലെ ധൈര്യത്തില്‍ എനിക്ക് മതിപ്പ് തോന്നുന്നു. കള്ളപ്പണം, അഴിമതി, നികുതി വെട്ടിപ്പ് എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യം എത്രയുണ്ടെന്ന് അത് കാണിക്കുന്നു. ഡിജിറ്റല്‍ സമ്പദ്ഘടനയിലേയ്ക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്തിക്കൊണ്ട് സമ്പദ്ഘടനയെ നവീകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു നടപടി കൂടിയാണത്. ഈ വികാസ പരിണാമങ്ങളെ അതീവ താല്‍പര്യത്തോടെയാണ് ഞങ്ങള്‍ പിന്‍തുടരുന്നത്. ഇന്ത്യന്‍ സമ്പദ്ഘടന സംരംഭകര്‍ക്ക് യഥേഷ്ടം വാഗ്ദാനങ്ങള്‍ പ്രദാനം ചെയ്യുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തെ പിന്‍തുണയ്ക്കാനുള്ള ഗവണ്‍മെന്‍റിന്‍റെ നിശ്ചയദാര്‍ഢ്യത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.