വില്യം റൂട്ടോ, കെനിയയുടെ പ്രസിഡന്റ്
അടുത്തിടെ സമാപിച്ച തെരഞ്ഞെടുപ്പിലെ ചരിത്രപരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ അഭിനന്ദിക്കുന്നു. തങ്ങളുടെ ജനാധിപത്യത്തിന്റെ ചടുലതയും പക്വതയും ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ ഉറപ്പിച്ചതിന് ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ശക്തിയുടെ മറ്റൊരു തെളിവാണിത്. നിങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍, ബഹുമാനപ്പെട്ട മോദി, മെച്ചപ്പെട്ട ഇന്ത്യയോടുള്ള നിങ്ങളുടെ പ്രതിബദ്ധത വളര്‍ച്ചയെയും വികസനത്തെയും ത്വരിതപ്പെടുത്തുമെന്നും രാജ്യത്തിന്റെ ഐക്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ പങ്കാളിയും സുഹൃത്തും എന്ന നിലയില്‍, കെനിയ നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നമ്മുടെ ലോകത്തിന്റെ സുസ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ പ്രതിസന്ധി, കടബാധ്യത തുടങ്ങി ഏറ്റവും ശക്തമായ വെല്ലുവിളികള്‍ക്കുള്ള സഹകരണ പരിഹാരങ്ങള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജസ്വലമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നു.