''താങ്കളുടെ കാഴ്ചപ്പാടിലെ ഉറപ്പിലും ചിന്തകളുടെ വ്യക്തതയിലും ഭരണനിര്‍വഹണത്തില്‍ കാര്യകാരണ സഹിതം നടത്തുന്ന ഇടപെടലിലും ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ താങ്കള്‍ക്കുള്ള ദീര്‍ഘദൃഷ്ടിയിലും ഉള്‍ക്കാഴ്ചയിലും ഞാന്‍ ഗാഢമായി പ്രചോദിതനാണ്. താങ്കളുടെ അതിരുകളില്ലാത്ത ഊര്‍ജ്ജം, തളരാത്ത ഉല്‍സാഹം, വ്യക്തിപരമായ സത്യസന്ധതയും പ്രതിബദ്ധതയും മുന്നില്‍ നിന്ന് എപ്പോഴും നയിക്കാനുള്ള ധൈര്യവും മഹത്തായ പ്രചോദനത്തിന് എപ്പോഴും സ്രോതസ്സാകുന്നു. താങ്കള്‍ മുന്നോട്ട് നയിക്കുന്ന ബഹുതല മാനങ്ങളുള്ള യത്‌നങ്ങള്‍ ഇന്ത്യന്‍ സംരംഭകത്വത്തിന്‍റെ ത്വരയെ പ്രോജ്വലിപ്പിക്കുന്നതോടൊപ്പം കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ സമ്പദ്ഘടനയെ വിപ്ലവരമായി പരിവര്‍ത്തിപ്പിക്കുന്നതിന് പുതിയ പ്രതീക്ഷകളും കൊണ്ടുവരുന്നു.