വ്‌ളാഡിമിർ പുടിൻ, റഷ്യൻ  പ്രസിഡന്റ്
റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദി നയിക്കുന്ന നയമാണ് അതിന്റെ പ്രധാന ഉറപ്പ്. ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും നടപടിയോ തീരുമാനമോ എടുക്കാൻ മോദിയെ നിർബന്ധിക്കാൻ  കഴിയുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അവരുടെ മേൽ അത്തരം സമ്മർദ്ദം ഉണ്ടെന്ന് എനിക്കറിയാം. സത്യം പറഞ്ഞാൽ, ഇന്ത്യൻ ജനതയുടെ ദേശീയതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കർക്കശമായ നിലപാട് ചിലപ്പോൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്.