വ്‌ളാദിമിര്‍ സെലെന്‍സ്‌കി, ഉക്രെയ്ന്‍ പ്രസിഡന്റ്
 ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടിയ പ്രധാനമന്ത്രി @narendramodi ബി.ജെ.പി, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും നേരുന്നു, നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയും ഉക്രെയ്‌നും പൊതുവായ മൂല്യങ്ങളും സമ്പന്നമായ ചരിത്രവും പങ്കിടുന്നു. നമ്മുടെ രാജ്യങ്ങള്‍ക്ക് പുരോഗതിയും പരസ്പര യോജിപ്പും സൃഷ്ടിച്ചുകൊണ്ട് നമ്മുടെ പങ്കാളിത്തം തുടരട്ടെ. ആഗോള കാര്യങ്ങളില്‍ ഇന്ത്യയുടെ പങ്കിന്റെ പ്രാധാന്യവും മൂല്യവും ലോകത്തിലെ എല്ലാവരും തിരിച്ചറിയുന്നു. എല്ലാ രാജ്യങ്ങള്‍ക്കും നീതിയുക്തമായ സമാധാനം ഉറപ്പാക്കാന്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് നിര്‍ണായകമാണ്. ഇതുമായി ബന്ധപ്പെട്ട്, ഇന്ത്യ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്.