ശ്രീ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി
ദുഷ്‌കരമായ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിലാണ് ശക്തമായ നേതൃത്വത്തിന്റെ മുഖമുദ്ര. ഈ മാനദണ്ഡം അനുസരിച്ച് വിലയിരുത്തുമ്പോൾ, മോദിജിയുടെ നേതൃത്വം അസാധാരണമാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽപ്പോലും അദ്ദേഹം അസാധാരണമായ ക്ഷമയും കാഴ്ചപ്പാടിന്റെ വ്യക്തതയും പാലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.