ശ്രീ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണ മാതൃക ഉറപ്പാക്കുന്നതിലുള്ള നിരന്തരമായ ശ്രദ്ധയാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ വ്യത്യസ്തമാക്കുന്നത്. വികസന യാത്രയിൽ ഒരു വ്യക്തിയോ സമൂഹമോ പിന്നോട്ട് പോകില്ലെന്ന് അദ്ദേഹത്തിന്റെ നയങ്ങളും അവയുടെ നടപ്പാക്കലും എപ്പോഴും ഊന്നിപ്പറയുന്നു. അദ്ദേഹത്തിന് ഭരണം അധികാരത്തിന്റെ ഒരു ഉപകരണമല്ല, മറിച്ച് സേവനത്തിന്റെ ഒരു മാധ്യമമാണ്.