പതിറ്റാണ്ടുകളായി പ്രധാനമന്ത്രി മോദിയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള എനിക്ക്, ഒരു രാഷ്ട്രീയക്കാരന്റെ വ്യക്തിത്വത്തിനും അപ്പുറമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വമെന്ന് ആഴത്തിൽ തോന്നിയിട്ടുണ്ട് - അത് രാജ്യത്തിന്റെ ക്ഷേമത്തിനായി സമർപ്പിതനായ ഒരു ദൗത്യനിർവ്വഹണ നേതാവിനെ ഉൾക്കൊള്ളുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുടെ ഉയർച്ചയും ഇന്ത്യക്കാരുടെ ക്ഷേമവും വെറും ആദർശങ്ങളല്ല, മറിച്ച് മാർഗ്ഗനിർദ്ദേശ തത്വങ്ങളാണ്.