ശ്രീ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി, സഹകരണ മന്ത്രി
കന്നുകാലി അധിഷ്ഠിത ഉപജീവനമാർഗ്ഗങ്ങളിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ദർശനാത്മകമായ തീരുമാനമാണ് #ViksitBharatBudget എടുത്തിരിക്കുന്നത്. മൃഗഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുക, മൃഗചികിത്സ കേന്ദ്രങ്ങളും പരിശീലന സ്ഥാപനങ്ങളും വികസിപ്പിക്കുക എന്നിവ കന്നുകാലി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും. ക്ഷീര, കോഴി മേഖലകൾക്ക് വായ്പാ ബന്ധിത സബ്‌സിഡികൾ നൽകുക, 500 ജലസംഭരണികളുടെ വികസനത്തിലൂടെ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുക, ആഗോള വിപണികളിലേക്കുള്ള പ്രവേശനം സാധ്യമാക്കുക തുടങ്ങിയ നടപടികൾ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ ദൃഢനിശ്ചയത്തിലെ പ്രധാന നാഴികക്കല്ലുകളായി തെളിയിക്കപ്പെടും.