ശ്രീ പ്രഹ്ലാദ് ജോഷി, നവ, പുനരുപയോഗ ഊർജ്ജ മന്ത്രി
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @narendramodi ജിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, റെക്കോർഡ് ഒമ്പതാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി ശ്രീമതി @nsitharaman ജിക്ക് അഭിനന്ദനങ്ങൾ. ഇന്ന് അവതരിപ്പിച്ച ബജറ്റ് #ViksitBharat ന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി നമ്മുടെ കർത്തവ്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. പ്രധാന വളർച്ചാ എഞ്ചിനുകളെയും, ഉൽപ്പാദന, സേവന മേഖലകളെയും ശക്തിപ്പെടുത്തുന്ന സന്തുലിതവും, ഭാവി ലക്ഷ്യമാക്കിയുള്ളതുമായ ഒരു ബജറ്റാണിത്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലും, യുവാക്കൾക്കും, സ്ത്രീകൾക്കും അവസരങ്ങൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.