ശ്രീ മുകേഷ് അംബാനി, ചെയർമാൻ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
1.45 ബില്യൺ ഇന്ത്യക്കാർക്ക് ഇന്ന് ഒരു ഉത്സവ ദിനമാണ്. നമ്മുടെ ഏറ്റവും ആദരണീയനും പ്രിയപ്പെട്ടവനുമായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രഭായ് മോദി ജിയുടെ 75-ാം ജന്മദിനമാണിത്. ഇന്ത്യയിലെ മുഴുവൻ ബിസിനസ് സമൂഹത്തിന്റെയും, റിലയൻസ് കുടുംബത്തിന്റെയും അംബാനി കുടുംബത്തിന്റെയും പേരിൽ, പ്രധാനമന്ത്രി മോദി ജിക്ക് എന്റെ ആശംസകൾ അറിയിക്കുന്നു. ഭാരതത്തിന്റെ അമൃത് കാലത്തിൽ  മോദി ജിയുടെ അമൃത് മഹോത്സവം വരുന്നത് യാദൃശ്ചികമല്ല. സ്വതന്ത്ര ഇന്ത്യയ്ക്ക് 100 വയസ്സ് തികയുമ്പോഴും മോദി ജി ഇന്ത്യയെ സേവിക്കുന്നത് തുടരണമെന്നാണ് എന്റെ അഗാധമായ ആഗ്രഹം.