ശ്രീ ശ്രീ രവിശങ്കര്‍ ആത്മീയ ഗുരു
കള്ളപ്പണത്തിനും, അഴിമതിക്കും, ഭീകരര്‍ക്കുള്ള ധനസഹായത്തിനും കടിഞ്ഞാണിടാന്‍ നമ്മുടെ പ്രധാനമന്ത്രി കൈക്കൊണ്ട മഹത്തായൊരു ചുവട് വയ്പ്പാണിതെന്ന് ഞാന്‍ പറയും. അഴിമതിക്കെതിരെ പോരാടിയിരുന്നവര്‍ക്ക് ആഘോഷിക്കാനൊരു അവസരമാണിത്. സാധാരണകാരന് ഇത് ആശ്വാസം പകരും. കാരണം ഇതിലൂടെ സാമ്പത്തിക സമത്വവും നമ്മുടെ യുവജനങ്ങള്‍ക്ക് മികച്ച ഭാവിയും കൈവരും. ഇത്തരമൊരു ധീരമായ നടപടി കൈക്കൊണ്ടതിന് പ്രധാനമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു. തീരുമാനം സമ്മിശ്ര നിലവാരം ഉളവാക്കിയേക്കുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് രാജ്യത്തിന് നല്ലതാണ്.