ശ്രീ സി.ആർ. പാട്ടീൽ, കേന്ദ്ര ജലശക്തി മന്ത്രി
ജലസംരക്ഷണം, നദി പുനരുജ്ജീവനം, ജലസേചന വ്യാപനം, ശുചിത്വം, എല്ലാ വീടുകളിലും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുക എന്നിവയ്ക്കുള്ള ദേശീയ പ്രതിബദ്ധതയ്ക്ക് ഈ ബജറ്റ് പുതിയ ആക്കം നൽകും. ശക്തവും ശാക്തീകരിക്കപ്പെട്ടതുമായ ജലശക്തിയിലൂടെ സമ്പന്നവും സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഇത് ഒരു പ്രധാന നാഴികക്കല്ലായിരിക്കും.