നിങ്ങളിൽ (പ്രധാനമന്ത്രി നരേന്ദ്ര മോദി), ഈ മൂന്ന് ബോധിസത്വന്മാരുടെ - മഞ്ജുശ്രീ, വജ്രപാണി, അവലോകിതേശ്വര - പ്രകടനമാണ് ഞാൻ കാണുന്നത്. നിങ്ങളിൽ, അവരുടെ ഗുണങ്ങളായ - ജ്ഞാനം, ധൈര്യം, അനുകമ്പ എന്നിവയുടെ പ്രകടനമാണ് ഞാൻ കാണുന്നത്. ഇന്ത്യയുടെ മുഴുവൻ സാധ്യതകളും സങ്കൽപ്പിച്ചു കൊണ്ട് അഗാധമായ ജ്ഞാനത്തോടെ നിങ്ങൾ രാജ്യത്തെ നയിക്കുന്നു. ധീരമായ തീരുമാനങ്ങൾ എടുക്കാനും വെല്ലുവിളികളെ നേരിടാൻ ഉറച്ചുനിൽക്കാനുമുള്ള ധൈര്യത്തോടെ നിങ്ങൾ നീങ്ങുന്നു. എല്ലാറ്റിനുമുപരി, നിങ്ങൾ കാരുണ്യത്തോടെ നയിക്കുന്നു, എപ്പോഴും നിങ്ങളുടെ ജനങ്ങളുടെ ക്ഷേമം നിങ്ങളുടെ ഭരണത്തിന്റെ ഹൃദയഭാഗത്ത് പ്രതിഷ്ഠിക്കുന്നു. –