സച്ചിന്‍ ടെണ്ടുല്‍ക്കര്‍
''കായിക മേഖലയ്ക്കും കായിക പ്രതിഭകള്‍ക്കും അദ്ദേഹത്തിന്‍റെ (നരേന്ദ്ര മോദിയുടെ) പ്രോല്‍സാഹനം ശ്രദ്ധേയമാണ്. റിയോ ഒളിമ്പിക്‌സില്‍ കഠിനാധ്വാനം ചെയ്ത നമ്മുടെ നമ്മുടെ അത്‌ലറ്റുകള്‍ക്ക് അദ്ദേഹം നല്‍കിയ പ്രചോദിപ്പിക്കുന്ന പിന്തുണയെയും പ്രോല്‍സാഹനത്തെയും ഞാന്‍ സ്നേഹത്തോടെ സ്മരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ വികാസത്തിലും, നിരവധി ജീവിതശൈലി രോഗങ്ങള്‍ ഉയര്‍ത്തുന്ന വര്‍ദ്ധിച്ച വെല്ലുവിളികള്‍ക്ക് നേരിടുന്നതിനുള്ള സ്വഭാവിക പ്രതിവിധിയായും കായിക മേഖലയുടെ പങ്കിനെ അദ്ദേഹം പലപ്പോഴും അംഗീകരിച്ചിട്ടുണ്ട്.''