നമുക്ക് മുന്നോട്ടു നീങ്ങണമെന്നോ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ആധുനികവൽക്കരിക്കണമെന്നോ നികുതികളുടെ എണ്ണം കുറയ്ക്കണമെന്നോ ബിസിനസ്സ് അനായാസമാക്കണമെന്നോ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ചുരുങ്ങിയ കാലത്തേക്ക് കുറച്ചു പ്രയാസങ്ങൾ ഉണ്ടാകും, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ജി.എസ്.ടി. ഒരു വലിയ മാറ്റം കൊണ്ടുവരുമെന്ന് ഞാൻ കരുതുന്നു.