സജ്ഞയാ ബാരു, എഴുത്തുകാരനും, രാഷ്ട്രീയ നിരീക്ഷകനും, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ്, ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ്, എക്കണോമിക് ടൈംസ് എന്നിവയുടെ മുന്‍ എഡിറ്ററും
ശ്രീ. നരേന്ദ്ര മോദിജി ഗുജറാത്ത് മുഖ്യമന്ത്രിയും, ഞാന്‍ ബിസിനസ്സ് സ്റ്റാന്‍റേര്‍ഡിന്‍റെ   പത്രാധിപരുമായിരുന്ന കാലത്താണ് എനിക്ക് അദ്ദേഹവുമായി ഒരു അര്‍ത്ഥവത്തായ കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത്. ഏതാണ്ട് ഒരു മണിക്കൂറോളം ഗുജറാത്തിന്‍റെ   സമ്പദ്ഘടനയെ കുറിച്ചും, സമൂഹത്തെ കുറിച്ചുമുള്ള എല്ലാ വശങ്ങളെയും പറ്റി ശ്രീ. മോദി വിശദമായി സംസാരിച്ചു. വികസന മുന്‍ഗണനകളെയും വെല്ലുവിളികളെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ   സൂക്ഷ്മമായ ധാരണയും, വസ്തുതകളെയും കണക്കുകളെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ   ഗ്രാഹക ശക്തിയും എന്നില്‍ മതിപ്പുളവാക്കി. 2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വികസനത്തിന് നല്‍കിയ ഊന്നലിനെ ഞാന്‍ സ്വാഗതം ചെയ്തു.