അർദ്ധചാലകങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള കാഴ്ചപ്പാടിന് പ്രധാനമന്ത്രി മോദിയോട് ഞാൻ നന്ദി പറയുന്നു. ഗുജറാത്തിൽ ഒരു സെമികണ്ടക്ടർ അസംബ്ലിയും ടെസ്റ്റ് സൗകര്യവും നിർമ്മിക്കാൻ മൈക്രോൺ പ്രതിജ്ഞാബദ്ധമാണ്. ഗുജറാത്തിലെ ഞങ്ങളുടെ പദ്ധതി ഏകദേശം 5000 നേരിട്ടുള്ള തൊഴിലവസരങ്ങളും സമൂഹത്തിൽ 15,000 അധിക തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ഞങ്ങൾ കണക്കാക്കുന്നു.