സഞ്ജയ് മെഹ്‌റോത്ര, സിഇഒ മൈക്രോൺ
ഞാൻ പ്രധാനമന്ത്രി മോദിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മുന്നേറുമ്പോൾ. ഇന്ത്യയെ അർദ്ധചാലകങ്ങളുടെ ആഗോള കേന്ദ്രമാക്കാനുള്ള നിങ്ങളുടെ (പ്രധാനമന്ത്രി മോദി) കാഴ്ചപ്പാട് ഭാവിയിൽ വലിയ സാമ്പത്തിക ചാലകമാകും. അർദ്ധചാലകത്തിൽ ഇന്ത്യക്ക് മുന്നിൽ വലിയ അവസരമുണ്ട്. വൈബ്രൻ്റ് ഗുജറാത്ത്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായ ദർശനപരമായ ആശയങ്ങൾ, അതിൻ്റെ വളർച്ച, അർദ്ധചാലക ശക്തി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു സുപ്രധാന ഫോറമാണ്. അവസരം ഒരിക്കലും ഇത്രയും  വലുതായിരുന്നില്ല, വൈബ്രൻ്റ് ഗുജറാത്ത് ഇവൻ്റിൽ ഞങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.