അടുത്ത കാലത്ത് ഏറ്റവും ഊര്‍ജ്ജസ്വലവും ഉത്തേജിതവുമായ വിപണികളില്‍ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ട്. നിരവധി വന്‍ കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ വിപുലീകരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലെയും ഭാവികളിലേയ്ക്കുള്ള കുതിച്ച് ചാട്ടത്തിന്‍റെ തയ്യാറെടുപ്പിലാണ്. സംവിധാനത്തിന്‍റെ പൈതൃകം അവയെ തടസപ്പെടുത്തുന്നില്ല. ജനങ്ങളെ ശാക്തീകരിക്കാനും സുതാര്യതയും ഉത്തരവാദിത്ത ബോധവും മെച്ചപ്പെടുത്താനുള്ള ഒരേ ഒരു വഴി ഡിജിറ്റല്‍ ഇന്ത്യയാണ്. ഞങ്ങളുടെത് പോലെ ശാക്തീകരണത്തിനും സേവനത്തിനുമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അവസരങ്ങള്‍ അനന്തമാണ്.