“ബിസിനസ് സൗഹൃദരംഗത്തിന് നൽകിയിട്ടുള്ള പ്രാധാന്യം ഞാൻ കണ്ടിടത്തോളം, സമാനതകളില്ലാത്തതാണ്. ബിസിനസ് സൗഹൃദ റാങ്കിങ് ഈ നിലയിൽ മെച്ചപ്പെടുത്തുന്നതിന് മറ്റൊരു പ്രധാനമന്ത്രിയും ഇത്രയും പ്രാധാന്യം നൽകിയിട്ടില്ല എന്ന് ഞാൻ കരുതുന്നു. ആർക്കും ഒരു പക്ഷപാതവും കാണിക്കാതെ സുതാര്യമായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. ഞാനിത് ഗുജറാത്തിൽ കണ്ടതാണ്, കൂടാതെ ഡെൽഹിയിലും എല്ലാ നയങ്ങളും ഏവർക്കും തുല്യമാണ് എന്ന് മുഴുവൻ ആത്മവിശ്വാസത്തോടെ എനിക്ക് പറയാനാവും.