അന്താരാഷ്ട്ര വേദികളില്‍ താങ്കള്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന രീതി നിശ്ചയമായും ഞങ്ങളെ അഭിമാനഭരിതരും ധൈര്യമുള്ളവരുമാക്കുന്നു. ഉയര്‍ന്നു വരുന്ന ശക്തി എന്ന നിലയില്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മകളില്‍ ഇന്ത്യയ്ക്ക് അതിന്റെ ശരിയായ ഇടം കണ്ടെത്താന്‍ കഴിഞ്ഞത് താങ്കളുടെ അശ്രാന്ത പരിശ്രമം മൂലമാണ്. താങ്കളുടെ മാതൃകാപരമായ നേതൃത്വത്തിനു കീഴില്‍ ഇപ്പോള്‍ നടന്നുവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരുടെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉറപ്പായും വഴിവയ്ക്കും. '' എല്ലാവര്‍ക്കും വേണ്ടി, എല്ലാവരുടെയും ഉന്നമനത്തിന്'' എന്നത് സംശയരഹിതമായ വിധത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആഹ്ലാദിപ്പിക്കും.