സുദര്‍ശന്‍ പട്നായിക്ക്, അന്താരാഷ്ട്ര മണല്‍ കലാകാരന്‍
' 2016 ഏപ്രിലില്‍  നടന്ന മോസ്‌കോ മണല്‍ ശില്‍പ്പ ചാമ്പ്യന്‍ഷിപ്പില്‍  സ്വര്‍ണ മെഡല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള എന്‍റെ   സ്വപ്നം സഫലമായത്. അന്ന് അദ്ദേഹം പറഞ്ഞ പ്രോത്സാഹന വാക്കുകള്‍ ഇന്നും എന്‍റെ   ചെവികളില്‍ മുഴങ്ങുന്നു. ഇനിയും എന്‍റെ   ജോലി തുടരാന്‍ പ്രചോദിപ്പിക്കുന്ന ദീപസ്തംഭമായി  അത് നിലനില്ക്കും. അദ്ദേഹത്തിന്‍റെ   സാന്നിധ്യത്തില്‍ ഊഷ്മളതയും യഥാര്‍ത്ഥ പിന്‍തുണയും എനിക്ക് അറിയാന്‍ കഴിഞ്ഞു’.