സുധീര്‍ മേത്ത, ചെയര്‍മാന്‍, ടൊറന്റ് ഫാര്‍മസൂട്ടിക്കല്‍സ് ഇന്ത്യ.
ഗുജറാത്ത് മാതൃക എന്നു പരക്കെ അറിയപ്പെടുന്ന ഗുജറാത്തിന്റെ സമഗ്ര വികസന മാതൃക രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും മത്സര ബുദ്ധിയോടെ അനുകരിച്ചു വരികയാണ്. ഗുജറാത്ത് മാതൃക രൂപപ്പെടുത്തിയതിന് ഈ ഉച്ചകോടിക്കും ഇതിന്റേതായ പങ്കുണ്ട്. സാമ്പത്തിക പരിഷ്‌കാരങ്ങളിലാവട്ടെ, സാമൂഹിക പരിഷ്‌കാരങ്ങളിലാകട്ടെ, പാരീസ് ഉടമ്പടിയില്‍ പ്രകടിപ്പിച്ച പാരിസ്ഥിതിക നേതൃത്വത്തിലാകട്ടെ ആഗോള വേദിയില്‍ ശക്തവും സ്വാധീനവും ഉള്ള രാജ്യമായി ഇന്ത്യയുടെ ആവിര്‍ഭാവത്തിലാകട്ടെ, രാജ്യത്ത് കഴിഞ്ഞ നാലു വര്‍ഷമായി ബഹുമാന്യനായ പ്രധാന മന്ത്രി സമഗ്രമായ കാഴ്ച്ചപ്പാടോടു കൂടിയ നേതൃത്വം നല്കി. അദ്ദേഹത്തിന്റെ ദാര്‍ശനിക നേതൃത്വത്തിനു കീഴില്‍ ഗവണ്‍മെന്റ് നടപ്പാക്കിയ പരിവര്‍ത്തനാത്മകമായ നടപടികളാണ് ഇതെല്ലാം.