സുൽത്താൻ അഹമ്മദ് ബിൻ സുലായം, ഡിപി വേൾഡ് സിഇഒ
മികച്ച കൂടിക്കാഴ്ച ആയിരുന്നു. ഈ മനുഷ്യൻ (പ്രധാനമന്ത്രി മോദി) അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ ഊർജവും കാഴ്ചപ്പാടുമാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. ഇന്ത്യയിലെ നിക്ഷേപത്തെക്കുറിച്ചും അത് വിപുലീകരിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ഞങ്ങൾ വ്യാവസായിക ഭൂമി ഏറ്റെടുക്കുന്നു, ഇന്ത്യയിലെ വിവിധ മേഖലകളിൽ ഞങ്ങൾ നിർമ്മാണത്തിൽ നിക്ഷേപിക്കും... ഞങ്ങൾ ഇപ്പോൾ ഇന്ത്യയിൽ വന്നിട്ട് ഏകദേശം 20 വർഷമാകുന്നു . അതിനാൽ, ഞങ്ങളുടെ പ്രവർത്തനവും വിപണിയെക്കുറിച്ചുള്ള അറിവും ഞങ്ങൾക്ക് ധൈര്യവും ആത്മവിശ്വാസവും നൽകുന്നു, പ്രധാനമന്ത്രി മോദിയുടെ നയങ്ങളും... ഞങ്ങളെ പ്രചോദിപ്പിക്കുകയും ഇന്ത്യയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു.