“ഞാൻ മെഡൽ നേടിയപ്പോൾ പ്രധാനമന്ത്രി മോദി എന്നെ വിളിച്ചു, അദ്ദേഹം ആദ്യം എന്നെ എൻ്റെ മാതൃഭാഷയായ മറാത്തിയിൽ അഭിവാദ്യം ചെയ്തു. ഇതു ഒരു കളിക്കാരൻ്റെ ആത്മവിശ്വാസത്തെ വർധിപ്പിക്കും. നമ്മുടെ രാജ്യം മുഴുവൻ ഞങ്ങളെ പിന്തുണയ്ക്കുന്നതായി തോന്നും.
“ഒളിമ്പിക്‌സിന് പുറപ്പെടുന്നതിന് മുമ്പ്, ഞങ്ങൾ പ്രധാനമന്ത്രിയെ അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ടപ്പോൾ, ഞാൻ അവസാനത്തെ വരിയിൽ ഇരിക്കുകയായിരുന്നു. എന്നിരുന്നാലും അദ്ദേഹം എന്നെ നിരീക്ഷിച്ചുവെന്ന് എനിക്ക് അറിയില്ലായിരുന്നു.പാരീസിൽ മെഡൽ നേടിയ ശേഷം ഞങ്ങൾ ഫോണിൽ സംസാരിച്ചപ്പോൾ, ഞാൻ അവസാന നിരയിൽ ഇരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ നിരീക്ഷണ പാടവം അങ്ങനെയാണ്"