പ്രധാനമന്ത്രി മോദി അവിശ്വസനീയമായ വ്യക്തിയാണ്, ജ്ഞാനിയും വിനീതനും മഹത്തായ കാഴ്ചപ്പാടുമുണ്ട്. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച വളരെ വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും പ്രചോദനാത്മകവുമാണെന്ന് ഞാൻ കണ്ടെത്തി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വകാര്യമേഖലയിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വകാര്യ മേഖല, പ്രത്യേകിച്ച് ഇൻഫ്രാസ്ട്രക്ചർ, എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് ലോകത്ത് വളരെയധികം വളർന്നു, ഇവയാണ് ഞങ്ങൾ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള മേഖലകൾ, അതിനാൽ പ്രധാനമന്ത്രി മോദിയുമായി ഒരു കൂടിക്കാഴ്ച നടത്താനുള്ള അവസരം എനിക്ക് ലഭിച്ചു. അദ്ദേഹം എനിക്ക് വിലമതിക്കാനാവാത്ത ധാരാളം ഉൾക്കാഴ്ചയും ഉപദേശവും നൽകി, അവയെ എന്റെ കമ്പനിയിലേക്ക് ഉൾപ്പെടത്താനും, പ്രവർത്തിക്കാനും ഞാൻ പ്രതീക്ഷിക്കുന്നു.