എഐഐബിയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമ എന്ന നിലയില്‍ ബാങ്കിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യ. ഗുജറാത്തിലെയും മധ്യപ്രദേശിലെയും ആന്ധ്രാ പ്രദേശിലെയും ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കാനുള്ള ധനസഹായം നല്കിയത് ബാങ്കാണ്. അതുവഴി ജനങ്ങളും വിപണിയും തമ്മിലുള്ള ദൂരം കുറഞ്ഞു, ഗ്രാമങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ബാങ്കിന് ഏറ്റവും പ്രധാന പിന്തുണ നല്കുന്നത്. ചൈനയുടെ നേതാവ് ഷീയുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലുള്ള സ്‌നേഹബന്ധം വളര്‍ത്തി. അത് ഈ ബാങ്കില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. 50