രാജ്യത്തെ നികുതിഘടനയിലെ ഏറ്റവും വലിയ പരിഷ്‌കാരമാണ് ചരക്കു സേവന നികുതി. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിവിധ തലങ്ങളില്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ചുമത്തുന്ന പരോക്ഷ നികുതികള്‍ ഇത് ലയിപ്പിക്കും. വരും വര്‍ഷങ്ങളില്‍ ിത് കൂടുതല്‍ സുതാര്യത ഉറപ്പാക്കുകയും വര്‍ദ്ധിച്ച നിക്ഷേപം കൊണ്ടുവരികയും ചെയ്യും. ഉയര്‍ന്ന നികുതി വരുമാനത്തിലൂടെയും നിക്ഷേപത്തിലെ വര്‍ദ്ധനവഴിയും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറഞ്ഞ ശതമാനം വര്‍ദ്ധനവിന് ജി.എസ്.ടി കാരണമാവും