ഇന്ത്യ തീർച്ചയായും ഒരു പ്രകാശബിന്ദുവാണ്, ഇതിനിയും അധികരിച്ചിട്ടില്ല. നിങ്ങളാണ് ഈ ഗ്രഹത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം, മാത്രമല്ല നിങ്ങൾ മാറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകൾ ഒരു പാദത്തെക്കുറിച്ചോ ഈ വർഷത്തെക്കുറിച്ചോ പരാമർശിക്കുന്നതിൽ എനിക്ക് താൽപര്യമില്ല, ഒരു രാജ്യത്തെക്കുറിച്ച് പറയുമ്പോൾ അടുത്ത 20-30 വർഷത്തെ സാദ്ധ്യതകളാണ് ഞാൻ നോക്കിക്കാണുന്നത്, ഇക്കാര്യത്തിൽ ഇന്ത്യയുടേത് വളരെ മികച്ചതാണ്.